ഇരുട്ട്
കണ്ണടച്ച് തുറന്നപ്പോൾ
കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു
എങ്ങനെയാണെന്നറിയില്ല,
എന്നാലും
നൂൽബന്ധമെന്റെ ശരീരത്തിലില്ലെന്ന്
ഞാനറിഞ്ഞു
ഛെ, ഒരു
യുവതിയുടെ ശരീരം എങ്ങനെ നഗ്നമാകും!
മുടിയിലെ കാച്ചിയ എണ്ണ
അവരുടെ
തുടയെല്ല് തട്ടിയാണ് ഒഴുകിപ്പോയതെന്ന്
എങ്ങനെയാണ് ഞാനറിഞ്ഞതെന്ന് എനിക്കറിയില്ല
ചില ബലിഷ്ഠകരങ്ങളെന്നെ ചീന്തിയെറിഞ്ഞത്
എന്തിനാണെന്ന്
അവരെന്റെ ചിലതെല്ലാം കട്ടെടുത്തത്
അമ്മ പറഞ്ഞപ്പോഴാണ് അറിയുന്നത്
എല്ലാം ഇരുട്ടിലായിരുന്നു,
എല്ലാറ്റിനും ഇരുട്ട് മാത്രം സാക്ഷി
ഉയർന്ന ഉദരം തടവി തുറന്ന കണ്ണിലൂടെ
ലോകം കണ്ട് ഞാൻ പറഞ്ഞത്രെ
''ഹൗ എന്തൊരു ഇരുട്ട് "
〡നബീൽ എൻ.പി ഒളവട്ടൂർ〡
〡നബീൽ എൻ.പി ഒളവട്ടൂർ〡
No comments