ഹർത്താൽ

തെരുവുകളെ
നിശബ്ദതയുടെ
തടവറയിൽ തളച്ചിട്ട്
അവന്‍ നിശബ്ദമായി
പൊട്ടിച്ചിരിച്ചു.

എന്നും നിന്ദ്യതയുടെ
ആട്ടുതുപ്പലുകൾ ഏറ്റുവാങ്ങിയ
കല്ലുകളെ അവന്‍
സ്വതന്ത്രനാക്കി.

ദൈവം വരച്ച ചിത്രത്തിൽ
അവന്‍ ചിലയിടങ്ങളിൽ
ചെഞ്ചായം പൂശി.

ആവന്റെ
കയ്യിൽ കിടന്നുപിടയുന്ന
ജീവനുകളുടെ നിലവിളി
വായുവിൽ അലയൊലികളില്ലാതെ
പാറിക്കളിച്ചു.

മുഹമ്മദ് സ്വലാഹ് കെ

No comments

Theme images by mammuth. Powered by Blogger.