തിരുത്ത്
അങ്ങ്ദൂരെ, ഹിമപാളികളെ വകഞ്ഞ്മാറ്റി,
ചൂളമടിച്ചുകൊണ്ട് സരോദയ എക്സ്പ്രസ്സ് മുന്നോട്ട് നീങ്ങി
സ്റ്റേഷനിലിറങ്ങിയ ആ മധ്യവയസ്കൻ,
വയലറ്റിൽ ആഴ്ന്നിറങ്ങിയ ഒരു ദീനരോധനം കേൾക്കാനിടയായി...
തീർന്നില്ല...
അങ്ങ് ദൂരെ പുൽവായമിൽനിന്നും ധ്വനിക്കുന്ന അലർച്ചകളും...
അസാസ്ഥ്യം വയറിൽ കരകയറ്റിയ അദ്ദേഹം
സഹിക്കവയ്യാതെ, പൊടിനിറഞ്ഞ ആ എക്സ്പ്രസിൽ സഞ്ചരിച്ചു
വഴിയിലുടനീളം മാനത്ത് വട്ടമിട്ടുപറക്കുന്ന റഫാലുകളേ
അദ്ദേഹം ദർശിച്ചുള്ളൂ...
യു.പിയിലിറങ്ങി ഒരു സുലൈമാനി ചുണ്ടിൻതുമ്പിൽ
വെച്ചപ്പോഴാണ്...
ബുലന്ദ്ശഹറിൽനിന്നുള്ള ചുടുരക്തം അദ്ദേഹത്തിന്റെ
വസ്ത്രത്തിൽ പറ്റിയത്
വീണ്ടും യാത്ര...
രാജസ്ഥാനിലെ അമ്പലപ്പറമ്പിൽ പശുക്കൾ പൂജിക്കുന്നു
മനുഷ്യർ അവരെ തോഴുകയും...
അഖ്ലാഖിന്റെ കുഴിമാടത്തിൽനിന്ന് അടർന്ന ഭീഷണികൾ
അദ്ദേഹത്തെ ഗുജറാത്തിലെത്തിച്ചു
ഗാന്ധിശിലകൾക്കുപകരം പട്ടേൽ വാഴ്ച്ച കണ്ട അദ്ദേഹത്തിന്റെ
മനസ്സ് മന്ത്രിച്ചു: കാലം വരുത്തിയ തിരുത്ത്...
〡മുഫ്‌ലിഹ് കെ അരിപ്ര〡
ഉഷാർ
ReplyDelete