കിതാബുകൾ


ഏയ് ആ മീൻ
തരാവോ
ബാങ്ക് കൊടുക്കാൻ
കഴിയാതെ വീട്ടിൽ
അരപ്പട്ടിണി കിടക്കുന്ന
പെങ്ങൾക്ക് കൊടുക്കാനാ
കൂയ് ആ കത്രികയൊന്ന്
നൽകാമോ
വില കൊടുത്തുവാങ്ങിയ
വസ്ത്രം അവൾക്ക്
പാതി മതി പോലും

വാർത്തകൾ ഇനിയും കിടപ്പുണ്ട്
കശ്മീരിൽ, ഗുജറാത്തിൽ,
കാണാൻ കൊള്ളാവുന്ന കുട്ടികൾ
പട്ടിണി കിടക്കുന്നത്
പാതി മീൻ തിന്നിട്ടില്ല.
അവർ കരയുന്നത്
ബാങ്ക് കൊടുക്കാൻ
പറ്റാത്തത് കൊണ്ടല്ല
ഇന്ത്യൻ പട്ടാളത്തിന്റെ
ക്രൂരതകൾക്ക് അടിമയായ
ഇൗ പെൺകുട്ടികളുടെ വിലാപം
അടഞ്ഞ ചെവികൾ
ഇനിയെന്നാണാവോ
കേൾക്കുക! 

।സ്വലാഹ് കെ അരൂർ।

No comments

Theme images by mammuth. Powered by Blogger.