വിജയശിൽപി



മുറുക്കിത്തുപ്പി അമ്മൂമ
കഥ പറഞ്ഞു തുടങ്ങി
ഓട്ടക്കാരനാണ് 
പേര് മുയൽ
പന്തയം പറഞ്ഞത് 
ആമയോടാണ്
പേടിത്തൊണ്ടൻ
കഥ തുടങ്ങി
ഓട്ടം ഉറക്കത്തിൽ കണ്ട
സ്വപ്നം പോലെ
ജയിച്ചത് പക്ഷേ
ആമയാണ്
ആശ്വാസത്തിന്റെ നിഴൽ പാടുകൾ
തെളിഞ്ഞു കാണാം
പക്ഷേ, തലേലെഴുത്ത്
മോശമായി
തോറ്റ മുയൽ തിരിച്ച് വരുമോ
അതിപ്പോൾ എവിടെയാണ്...?

। നബീൽ എന്‍.പി ഒളവട്ടൂർ ।

No comments

Theme images by mammuth. Powered by Blogger.