ജയ് 'ശ്രീമാൻ'


ഇരുളടഞ്ഞ ലോകത്തിന് വെളിച്ചം പകരാൻ ശ്രമിക്കുന്ന
സൂര്യ ദീപം, കടലമ്മയുടെ മടിത്തട്ടിൽ
കിടന്നുറങ്ങാൻ തുടങ്ങിയിട്ട് നേരം ഏറെയായി
അങ്ങ് ദൂരെ, മരത്തണലുകൾ കീറി മുറിച്ച്
പടുത്തുയർത്തിയ റെയിൽവേ ട്രാക്കിലൂടെ
ഒരു ട്രെയിൻ കടന്നുപോയി
വണ്ടി പോയിക്കഴിഞ്ഞ്
പാളത്തിന്റെ മിടിപ്പുകൾ അവസാനിക്കും മുമ്പേ
ഒരു കാർ അതുവഴി ചീറിപ്പാഞ്ഞു പോയി 
ആ കാറിന്റെ കുതിപ്പും കിതപ്പും കണ്ട് ഭയന്നിട്ടാവണം
ആ ബൈക്കുകാരൻ പിൻവലിഞ്ഞത്
....... ഠോ ........
ഒരു ഷോർട്ട് ആക്സിഡന്റ്‌
പിന്നെ നഗരവാസികൾക്കുള്ള ഒരു നാടക സമാജം
ശുദ്ധവായു ഐശ്വര്യമായിട്ടും
വെന്റിലേറ്ററിൽ കിടത്തിക്കൊണ്ട്
ചിലർ 'ശ്രീ'യെ 'ശ്രീമാനാ'ക്കി ലോകത്തിന് മാതൃകയായി
അങ്ങനെ, കര കവിയാതെ കടൽ കാണാൻ മോഹിക്കുന്ന
ഒരു ഒച്ചിനെ പോലെ
എന്റെ മനസ്സിൽ ഭീതിയുടെ നിഴലാട്ടം പത്തി വിടർത്തി 
അവസാനം, വെള്ളമടിച്ചവരെ
വെള്ളം വന്ന് മുക്കി താഴ്ത്തി
അപ്പോഴും, മുകളിൽ
എല്ലാവരെയും മുക്കുന്ന അത്യുഷ്ണത്തിൽ
ആകാശത്തിന്റെ ഭീകരമായ വിളർച്ചയിൽ
ഒരു പൊട്ടുപോലെ,
ഒരിക്കലും തളരാതെ
ആ കഴുകൻ വട്ടം ചുറ്റുകയായിരുന്നു.

। മുഫ്‌ലിഹ്‌ കെ അരിപ്ര ।

No comments

Theme images by mammuth. Powered by Blogger.