മാധ്യമദേഹം വെടിയുതിർക്കപ്പെടുന്നു

∣ റാണാഅയ്യൂബ് ∣
വിവ: ജഫിൻ കൊടുവള്ളി
(First Anniversary special)


 “ജിഹാദി”... “പ്രെസ്റ്റിറ്റ്യൂട്ട്...”   വിമർശനാത്മക മാധ്യമപ്രവർത്തകർക്കെതിരെ ഇന്ത്യൻ സർക്കാർ പരക്കെ ചാർത്തിക്കെട്ടുന്ന  അപദാനങ്ങളാണിവയെല്ലാം. ഏതാണ്ടിവ രണ്ടും ഏറ്റുവാങ്ങിയ ഒരാളാണ് ഞാൻ. രാജ്യത്തെ മുസ്ലിംകളെ അപരവൽക്കരിക്കും വിധമുള്ള അവരുടെ ട്വീറ്റിനെതിരെ പ്രതികരിക്കയാൽ, ഏതാനും ആഴ്ചകൾക്ക് മുമ്പ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് എന്നെ "ജിഹാദി" എന്ന് വിളിച്ചിരുന്നു.ഞാനെന്നല്ല, ഇന്ത്യയിലെ മാധ്യമപ്രവർത്തകരൊക്കെയും കടുത്ത സമ്മർദ്ദവും ഭയവും നേരിട്ടുകൊണ്ടിരിക്കുകയാണ്.

 സർക്കാർവിരുദ്ധ വാർത്തകളെ വ്യാജമെന്ന് മുദ്രയടിക്കുകയും അനുദിനം മാധ്യമ സുതാര്യതയ്ക്ക് മേൽ തങ്ങളുടെ ആശയങ്ങൾ കുത്തിവെക്കുകയും ചെയ്യുന്നത് അടുത്ത ദിനം രാജ്യം സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഒരു സർക്കാരുമായി നേരിൽ കണ്ട് ബോധ്യമായേക്കാം.


 മോദി ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഘടന വലിയ തരത്തിലുള്ള പിരിമുറുക്കം അനുഭവിക്കുന്നതിനാൽ  ഫാബ്രിക്കേഷൻ (കൃതിമ സൃഷ്ടികൾ), ഹൈപ്പർ-നാഷണലിസം (അതിദേശീയത), സെൽഫ് സെൻസർഷിപ്പ് എന്നിവ അവയുടെ പാരമ്യത്തിലാണ്. തങ്ങളുടെ ആശയത്തിന് കുട പിടിക്കുന്നവരല്ലെന്ന് കണ്ട് ഉന്നതരായ മാധ്യമപ്രവർത്തകരടക്കം പലരും പാർശ്വവത്കരിക്കപ്പെടുന്നു. തൽഫലമായി, ഇന്ത്യയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകർക്കും എഡിറ്റർമാർക്കും ഇണയൊത്ത ന്യൂസ് റൂമുകളെ കണ്ടെത്തുക പോലും അസാധ്യമാകുന്നു.

 പ്രാദേശിക രാഷ്ട്രീയക്കാരെ അടിച്ചമർത്തുകയും കർശനമായ കർഫ്യൂവിലേക്കും സമ്പൂർണ്ണ നെറ്റ്നിരോധനത്തിലേക്കും നയിക്കുകയും ചെയ്ത, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത്  ആഗസ്റ്റിൽ ഒരു ഏപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം തുടരെയുള്ള സമ്മർദ്ദത്തിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ വാർത്താ അവതാരകരിലൊരാളായ ഫായെ ഡി സോസ  രാജിവെക്കുകയുണ്ടായി. മോദിയുടെ കശ്മീർ തീരുമാനത്തോടൊത്ത് നിൽക്കുവാനുള്ള തങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ചാനൽ അവളെ പുറന്തള്ളിയത്.

 ഈ ഭയത്തിന്റെ കാർമേഘങ്ങൾ ഒരിക്കലും നവനിർമിതിയല്ല. 2017 ജൂണിൽ, സി ബി ഐ ഇന്ത്യയിലെ ഏറ്റവും പഴയതും വിശ്വസനീയവുമായ വാർത്താ ശൃംഖലകളിലൊന്നായ എൻ‌ഡി‌ടിവിയുടെ ഉടമയായ പ്രണോയ് റോയിയുടെ വസതിയിൽ റെയ്ഡ് നടത്തി. തന്റെ പ്രസ്താവനയ്ക്കിടെ റോയ് പറഞ്ഞു, “ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽപ്പോലും അവർക്ക് ഞങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് അവർ ഞങ്ങളോട് പറയാൻ ശ്രമിക്കുകയാണ്”. ശേഷം അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി: “ഇത് ഇന്ത്യയിലെ മുഴുവൻ സ്വതന്ത്ര മാധ്യമങ്ങൾക്കും ഒരു സൂചനയാണ്.”


 എന്നാൽ, തന്ത്രങ്ങൾ കൂടുതൽ ലജ്ജാകരമാണെന്ന് മാത്രമല്ല ഇന്ത്യ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമായി അവ പരിമിതപ്പെടുത്തിയിട്ടുമില്ല. ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രമുഖ നോവലിസ്റ്റും എഴുത്തുകാരനുമായ ആതിഷ് തസീർ മോദിയെ വിമർശിച്ച് ടൈം മാഗസിൻ കവർ സ്റ്റോറി എഴുതിയ ശേഷം തന്റെ മാതൃരാജ്യം (മാതാവിന്റെ രാജ്യം) സന്ദർശിക്കുക പോലും അപ്രാപ്യമാക്കി ആതിഷിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കപ്പെട്ടു.

 ഇത്തരം അക്രമണങ്ങളും ഭയപ്പെടുത്തലുകളുമെല്ലാം മഗ്സാസെ അവാർഡ് ജേതാവായ രവീഷ്കുമാർ, സർക്കാരിന്റെ പാവകളെന്നും ( ലാപ്ഡോഗ് മീഡിയ) "ഗോഡി മീഡിയ"യെന്നും അടയാളപ്പെടുത്തിയതിലേക്ക് വിരൽചൂണ്ടുന്നു.പ്രൈം ടൈം ഷോകളിലൊക്കെയും നിരന്തരം രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുന്ന ന്യൂനപക്ഷങ്ങളും ആക്ടിവിസ്റ്റുകളുമായ, വിവാദ പൗരത്വ നിയമമടക്കമുള്ള ഇന്ത്യയുടെ വിവേചനപരമായ  നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന, വിദ്യാർത്ഥികളെ പൈശാചികവൽക്കരിക്കുകയും
മൃഗീയവൽക്കരിക്കുകയും ചെയ്യാൻ സർവ്വസമയവും ചുമതലപ്പെടുത്തപ്പെട്ടവരാണ് ഇവ്വിധമുള്ള പക്ഷപാതമാധ്യമങ്ങൾ.

 “ലാപ്‌ഡോഗ് മീഡിയ”കളുടെ (ഭാരതത്തിൽ സംഘനുകൂല മീഡിയകൾ) സാന്നിധ്യത്തിൽ , പ്രധാനമന്ത്രിക്ക് കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായി വരില്ല: നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതുവരെ ഒരു വാർത്താ സമ്മേളനവും നടത്തിയിട്ടില്ല, തിരഞ്ഞെടുത്ത വാർത്താ അവതാരകരുമായി മുൻകൂർ തിരക്കഥയൊരുക്കിയ അഭിമുഖം മാത്രമേ അദ്ദേഹം നേരിട്ടിട്ടുള്ളൂ.

 ഭരണകക്ഷിയുടെ സോഷ്യൽ മീഡിയ ഉത്പാദിപ്പിച്ചതും പ്രചരിപ്പിച്ചതുമായ വ്യാജവാർത്തകളും വീഡിയോകളും ഈ  അവതാരകർ ഉദാരമായി വികസിപ്പിക്കുകയും ഫാക്റ്റ് ചെക്കർ‌മാർ‌(സത്യാന്വേഷികൾ) വിളിച്ചറിയിച്ചിട്ടും കോഴ്‌സ് ശരിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.


 ഈ ആഴ്ച, ബിബിസിയുടെ “ഹാർഡ് ടോക്കിന്റെ” അവതാരകനായ സ്റ്റീഫൻ സാക്കർ ഉൾപ്പെടെ നിരവധി പത്രപ്രവർത്തകർ, ടിവി ഷോക്കിടെ ഒരു വിദ്യാർത്ഥിയെ രാജ്യദ്രോഹിയെന്ന് വിളിച്ചവഹേളിച്ചതിന്, ഒരു ഹിന്ദി വാർത്താ ചാനലിന്റെ അവതാരകരെ പഴിചാരിയിരുന്നു. ഈ മാസം തുടക്കത്തിൽ, ഇന്ത്യയിലെ പ്രമുഖ വസ്തുതാപരിശോധന വാർത്താസൈറ്റായ ആൾട്ട് ന്യൂസ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു വിദ്യാർത്ഥിയും കല്ലെറിഞ്ഞിട്ടില്ലെന്ന്  വ്യക്തമാക്കി ഏറെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല: ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ ഇതിനകം തന്നെ ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പോലീസിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന നുണക്കഥയുമായി ബഹുദൂരം ഓടിയിരുന്നു.  വാസ്തവത്തിൽ, പൊലീസും ഗുണ്ടകളുമാണ് സർവ്വകലാശാലയുടെ ലൈബ്രറിയിൽ കടന്നു കയറി വിദ്യാർത്ഥികളെ നിഷ്കരുണം ആക്രമിക്കുകയും അനേകർക്ക് പരിക്കേൽക്കുകയും അന്താരാഷ്ട്ര അപലപനത്തിന് കാരണമാവുകയും ചെയ്തത്.

 പ്രമുഖനായ ഒരു കൊമേഡിയൻ പോലും ഈ പ്രവർത്തിചക്രം തകർക്കാൻ വല്ലതും ചെയ്യണമെന്ന് ദൃഢിച്ചു. റിപ്പബ്ലിക്ക് ചാനലിലെ ആക്ഷേപകരമായ ഷോയുടെ അവതാരകനായ അർണബ് ഗോസ്വാമിയെ ജനുവരിയിൽ കൊമേഡിയൻ കുനാൽ കുമ്ര ഒരു വിമാനത്തിൽ  കണ്ടുമുട്ടുകയും, അദ്ദേഹത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ സംഭാഷണം ചിത്രീകരിക്കുകയും ചെയ്തു.എല്ലാ രാത്രിയിലും തന്റെ   വാർത്താഷോയിൽ ഇതേ ടാഗുകൾ നൽകിയതിനാൽ അദ്ദേഹം ഒരു ഭീരുവാണോ അതോ ദേശീയവാദിയാണോ എന്ന് അദ്ദേഹം അർണബിനോട് ചോദിച്ചു. ഒടുവിൽ പ്രശംസിക്കപ്പെടേണ്ടതിനുപകരം,  എയർ ഇന്ത്യയടക്കമുള്ള മിക്കവാറും എല്ലാ വാണിജ്യ വിമാന സർവീസുകളിലും കുമ്രയെ വിലക്കുകയാണുണ്ടായത്.

 ഇന്ത്യ സ്വേച്ഛാധിപത്യത്തിന്റെയും ഹൈപ്പർ-ദേശീയതയുടെയും പാതയിലേക്ക് നീങ്ങുമ്പോൾ, നമ്മുടെ ശബ്ദത്തിന്റെ മൂല്യമേറുകയാണ്. ന്യൂനപക്ഷങ്ങളെ ഞെരുക്കിയൊതുക്കുകയും അവർക്കെതിരെ  ഭീഷണീസ്വരം മുഴക്കുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യത്തിനും വിവേചനത്തിനുമെതിരെ സംസാരിക്കുന്ന പ്രതിഷേധക്കാരൊക്കെയും പൈശാചികവൽക്കരിക്കപ്പെടുന്നു. ഇത്രമേൽ ധാർമ്മിക വ്യക്തത പരിഹരിക്കപ്പെടേണ്ടുന്ന ഒരു അടിയന്തരഘട്ടം ഇന്ത്യൻ മാധ്യമ രംഗത്തിനൊരിക്കലുമുണ്ടായിട്ടില്ല.

 നമ്മുടെ പൊതുസ്ഥാപനങ്ങളൊക്കെയും പരീക്ഷിക്കപ്പെടുന്നു ; സത്യമുയർത്തിപ്പിടിക്കുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകർ തീർച്ചയായും ഓർമ്മിക്കേണ്ടത്  ആ വിശിഷ്ടസ്ഥാനമലങ്കരിക്കുന്നതിനോട് ചരിത്രം അതിദയാലുവാണെന്നാണ്. വിശിഷ്യാ അത് സാർവജനകീയമല്ലാതിരിക്കുകയും പ്രതികരണങ്ങൾ ക്രൗര്യമാർന്നവയാകുകയും നിത്യത പ്രാപിക്കുന്നിടത്ത്...


        (കടപ്പാട് : വാഷിങ്ങ്ടൺ പോസ്റ്റ്)

No comments

Theme images by mammuth. Powered by Blogger.